കാസര്‍കോട് (www.evisionnews.co): ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജ് എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം എറ്റവും കൂടുതല്‍ വിഷമം അനുഭവിക്കുന്ന, മതിയായ ചികിത്സ സൗകര്യമില്ലാത്ത കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വോയ്‌സ് ഓഫ് അഡൂരിന്റെ നേതൃത്വത്തില്‍ അഡൂരില്‍ എയിംസ് ഐക്യദാര്‍ഢ്യ വിളംബരം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫാ ഹാജി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അബ്ദുല്ല നസീര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രയ പ്രതിനിധികളായ ടി.കെ ദാമോദരന്‍, പ്രദീപ് ബി, എ ചന്ദ്രശേഖരന്‍, ബഷീര്‍ പള്ളങ്കോട്, വാര്‍ഡ് മെമ്പര്‍ കമലാക്ഷി, വിവിധ ക്ലബ് പ്രതിനിധികള്‍, ബാങ്ക്, സ്‌കൂള്‍, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. പുരുഷോത്തമന്‍ ജയ്ഹിന്ദ് വിളംബര പ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി കിഷന്‍ ടിന്റു സ്വാഗതവും ഷരീഫ് എംപി നന്ദിയും പറഞ്ഞു.
Post a Comment
0 Comments