Type Here to Get Search Results !

Bottom Ad

മൂന്നര ലക്ഷത്തോടടുത്ത് കോവിഡ് രോഗികള്‍: രാജ്യത്തെ 24മണിക്കൂറിനിടെ മരിച്ചത് 380 പേര്‍


ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,667 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,43,091ല്‍ എത്തി. 

കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9900 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. ഇതു ആശ്വാസകരമായാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad