Type Here to Get Search Results !

Bottom Ad

സഫൂറ സര്‍ഗറിന് ഹൈക്കോടതി ജാമ്യം


ദേശീയം (www.evisionnews.co): ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി 27കാരിയായ സഫൂറ സര്‍ഗറിന് ജാമ്യം അനുവദിച്ചു. മാനുഷികതയുടെ പേരില്‍ മോചിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് സമ്മതിച്ചതിനാല്‍ ഡല്‍ഹി ഹൈക്കോടതി സഫൂറ സര്‍ഗറിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണക്കോടതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭിണിയായ സഫൂറ സര്‍ഗറിനെ കോവിഡ് -19 ഭീഷണിയുള്ള തിഹാര്‍ ജയിലില്‍ തടവിലാക്കിയതിനെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. സഫൂറ സര്‍ഗറിനെ ഏപ്രില്‍ 10 നാണ് അറസ്റ്റ് ചെയ്തത്. സഫൂറയുടെ ജാമ്യാപേക്ഷ ജൂണ്‍ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഏപ്രില്‍ 10 നാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യം ലഭിച്ചിരുന്നെങ്കിലും പിന്നീട് യു എപിഎ ചുമത്തി വീണ്ടും ജയിലിലടക്കുകയായിരുന്നു. സഫൂറക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രതിഷേധമുയരുന്നിരുന്നു. മുസ്ലിം ലീഗ് പാര്‍ട്ടിയും നേതാക്കളും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ അടക്കമുള്ളവര്‍ സഫൂറയക്ക് ജാമ്യം കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad