സംസ്ഥാനത്ത് 121പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 79പേര്‍ക്ക് നെഗറ്റീവായി. ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാലുപേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വവി രാംദാസ് അറിയിച്ചു.
ജൂണ്‍ 14ന് കുവൈറ്റില്‍ നിന്നെത്തിയ 33 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 22ന് അബുദാബിയില്‍ നിന്നെത്തിയ 26 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 22ന് ഫുജൈറയില്‍ നിന്നുവന്ന 50 വയസുള്ള വലിയപറമ്പ സ്വദേശി, ജൂണ്‍ 24ന് ഖത്തറില്‍ നിന്നെത്തി 40 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
രണ്ടുപേര്‍ക്ക് കോവിഡ് നെഗറ്റീവായി
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ക്ക് കോവിഡ് നെഗറ്റീവായി. കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച 46 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, യു എ ഇയില്‍ നിന്നെത്തി ജൂണ്‍ 17ന് കോവിഡ് സ്ഥിരീകരിച്ച 49 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
Post a Comment
0 Comments