ഉദുമ (www.evisionnews.co): മൊട്രോ മുഹമ്മദ് ഹാജി പാവപ്പെട്ടവര്‍ക്കായി പണപ്പെട്ടി തുറന്നുവച്ച അപൂര്‍വ വ്യക്തിത്വമാണന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ഉദുമ പഞ്ചായത്ത് ലീഗ് സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജിയുടെയും അബൂബക്കര്‍ ഉദുമയുടെയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയാണ് അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കാപ്പില്‍ കെബിഎം ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെഇഎ ബക്കര്‍ ജനറല്‍ സെക്രട്ടറി എബി ഷാഫി , ട്രഷറര്‍ ഹമീദ് മാങ്ങാട്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെഎ മുഹമ്മദലി, ഓര്‍ബിറ്റ് ഷംസുദ്ധീന്‍, കാദര്‍ കാതിം, എഎം ഇബ്രാഹിം, സത്താര്‍ മുക്കുന്നോത്ത്, അബൂക്കക്കര്‍ പാറയില്‍, യുഎം ഷരീഫ്, ഹാഷിം പടിഞ്ഞാര്‍, സലാം ആലൂര്‍, ഹാബിദ് മാങ്ങാട്, ഹാരിസ് അങ്കക്കളരി, കണിയമ്പാടി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Post a Comment
0 Comments