Type Here to Get Search Results !

Bottom Ad

മധൂര്‍ പഞ്ചായത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിക്കണം: ടിഇ അബ്ദുള്ള


കാസര്‍കോട് (www.evisionnews.co): മധൂര്‍ പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷണ വിധേയമാക്കാന്‍ സര്‍ക്കാര്‍ തയറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള ആവശ്യപ്പെട്ടു. മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ ആരംഭിച്ച തുടര്‍ സമരത്തിന്റെ ഭാഗമായി പട്‌ള ശാഖാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യേഗസ്ഥ ഭരണ വിഭാഗങ്ങള്‍ തമ്മില്‍ അഴിമതി ഓഹരിപേരില്‍ ഏറ്റുമുട്ടല്‍ പതിവായ ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഇടപെട്ടേ മതിയാകൂ. പദ്ധതി പ്രവര്‍ത്തികള്‍ ചില മേഖലകളിലേക്കും വ്യക്തിഗത ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിനുമായി പരിമിതപ്പെടുത്തിയത് അന്യായവും സത്യപ്രതിജ്ഞാ ലംഘനവുമാണ് അദ്ദേഹം പറഞ്ഞു.

ശാഖാ പ്രസിഡന്റ് എച്ച്‌കെ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി ടിഎം ഇക്ബാല്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ചൂരി ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹബീബ് ചെട്ടുംകുഴി മജീദ് പടിഞ്ഞാര്‍, കലന്തര്‍ ചെട്ടുകുഴി, സമീര്‍ പട്‌ള, കരീം ബാവ, മുഹമ്മദ് കുഞ്ഞി പിഎം, നാഫി പട്‌ള, റൗഫ് കൊല്ല്യ, സുബൈര്‍ ടിപി, മുസ്തഫ എംടി, സമീര്‍ എംപി അഷ്‌റഫ്, പിഎ ഇല്ല്യാസ്, അന്‍വര്‍ ബെസ്റ്റ്‌റോഡ്, റഹീമ് അരമന, കാദര്‍ കെഎച്ച് ഷാനു സ്രാബി, മുഹമ്മദ് കുഞ്ഞി, സിഎ കുഞ്ഞിമാഹിന്‍ കുട്ടി സംബന്ധിച്ചു. എംഎ മജീദ് സ്വഗതവും ഹാരിസ് പട്ട്‌ള നന്ദിയും പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad