കാസര്‍കോട് (www.evisionnews.co): 'ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്‌കെഎസ്എസ്എഫ് കാമ്പസ് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'എയിംസ് വേണം കാസര്‍കോടിന്' ക്യാമ്പയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ക്യാമ്പയിന്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് ഫേസ്ബുക്കില്‍ സന്ദേശം പങ്കുവെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
കാസര്‍കോട്ടെ ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും ക്യാമ്പയിന്റെ ഭാഗമായി. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ എംയിസ് കാസര്‍കോട് തന്നെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവിധ പരിപാടികളുമായി എസ്‌കെഎസ്എസ്എഫ് കാമ്പസ് വിംഗ് രംഗത്തുവരുകയാണ്. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അന്‍വര്‍ ശാഹിദ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ബിലാല്‍ ആരിക്കാടി സ്വാഗതം പറഞ്ഞു.
Post a Comment
0 Comments