കാസര്‍കോട് (www.evisionnews.co): കോവിഡ് 19 സുരക്ഷ പ്രതിരോധത്തിന്റെ ഭാഗമായി ബദിയടുക്കയിലെ ഓട്ടോറിക്ഷകള്‍ക്ക് കാസറഗോഡ് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്പാരന്റ് ഷീറ്റുകള്‍ (സുരക്ഷാ പാളി) കൈമാറി. ബേര്‍ക്ക കണ്‍സെക്ഷന്‍ ഉടമ അബ്ദുല്‍ ഖാദറാണ് നൂറോളം വരുന്ന ഓട്ടോറിക്ഷകള്‍ക്ക് ഈ സംരംഭത്തിനു സഹായിച്ചത്.
ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈഫുനിസ മൊയ്ദീന്‍ കുഞ്ഞിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ കേളോട്ടും ചേര്‍ന്ന് ഷീറ്റുകള്‍ കൈമാറി. കാസര്‍കോട് ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് പി വി, ബിനീഷ് കുമാര്‍ കെഎം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് എ, പ്രഭാകരന്‍ എംവി, പ്രവീണ്‍ കുമാര്‍, ജയരാജ് തിലക്, ഡ്രൈവര്‍ മനോജ് കുമാര്‍ ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍, മൊയ്തീന്‍ പിലാങ്കട്ട, സക്കീര്‍ ബദിയടുക്ക, സൂഫി ബീജന്തടുക്ക സംബന്ധിച്ചു.
Post a Comment
0 Comments