കാസര്‍കോട് (www.evisionnews.co): കലക്ടറുടെ ഉത്തരവ് മറികടന്ന് പ്രാര്‍ത്ഥനക്ക് ഒത്തുകൂടിയ 17പേര്‍ക്കെതിരെ കേസെടുത്തു. ബളാലിലെ ഓമന എന്ന അല്‍ഫോന്‍സയുടെ വീടിന് സമീപം താല്‍ക്കാലികമായി കെട്ടിയ ഷെഡില്‍ (ദേവമാതാ സെന്റര്‍) പ്രാര്‍ത്ഥനക്ക് ഒത്തുകൂടിയ 17 പേര്‍ക്കെതിരെയാണ് വെളളരിക്കുണ്ട് പോലീസ് കേസെടുത്തത്.
ബളാല്‍ സ്വദേശികളായ ബേബി ആന്റണി (62), എംജെ അഗസ്റ്റി (61), ഷിലു ജോസഫ് (46), രജി (41), തോമസ് ജോസഫ് (63), ഗീത (45), കല്ലംചിറയിലെ ബിഎം മാത്യു (60) തുടങ്ങി കണ്ടാലറിയാവുന്ന പതിനേഴോളം പേര്‍ക്കെതിരെയാണ് കേസ്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ഇവിടെ പ്രാര്‍ത്ഥന നടത്താന്‍ വിശ്വാസികള്‍ ഒത്തുകൂടിയത്. ആള്‍ ദൈവപൂജക്കെതിരെ നാട്ടുകാര്‍ കലക്ടറുടെ പരാതി നല്‍കിയിരുന്നു.
Post a Comment
0 Comments