കാഞ്ഞങ്ങാട് (www.evisionnews.co): അബ്ദുല്‍ സമദ് സമദാനി പറഞ്ഞത് പോലെ മെട്രോ എന്ന ഇംഗ്ലീഷ് വാക്കിന് പല അര്‍ത്ഥങ്ങളുമുണ്ട്, എന്നാല്‍ കാസറഗോഡിന്റെ മെട്രോക്ക് ഒരു അര്‍ത്ഥം മാത്രമേ ഉള്ളൂ 'സ്‌നേഹ സാഗരം'. മഹാസ്‌നേഹ സാഗരം തന്നെയാണ് മെട്രോ മുഹമ്മദ് ഹാജിയെന്ന്
അജാനൂര്‍ പഞ്ചായത്ത് മെട്രോ പ്രസിഡന്റായ 22-വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നോര്‍ത്ത് ചിത്താരി മുസ്ലിം ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു.
സികെ ശറഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി ഉത്ഘാടനം ചെയ്തു. സലിം ബാരിക്കാട് സ്വാഗതം പറഞ്ഞു. നിസാമുദ്ധീന്‍ നിസാമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുള്‍റഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് ചേരക്കാടത്ത് ,എ.ഹമീദ് ഹാജി, സി.മുഹമ്മദ് കുഞ്ഞി, ബഷീര്‍ ബെള്ളിക്കോത്ത്, പി.പി. നസീമ ടീച്ചര്‍ , എ.പി. ഉമ്മര്‍ കൊവ്വല്‍ അബ്ദുള്‍ റഹിമാന്‍
സി.എച്ച്.അബൂബക്കര്‍ ഹാജി, സി.ബി കരീം ,പി.അബൂബക്കര്‍ ഹാജി ,ഫൈസല്‍ ചിത്താരി, ജലീല്‍ മെട്രോ ,ബഷീര്‍ ചിത്താരി , മുഹമ്മദ് മുക്കൂട് ,മുഹമ്മദ് അലി പീടികയില്‍ , ഹനീഫ വലിയ വളപ്പില്‍ ,നിസാമുദ്ധീന്‍ ചിത്താരി , അഷ്റഫ് ബോംബെ ,മൂസ എകെടി, ഹമീദ് പി വി, എ.പി അഹമ്മദ്, പി.മൊയ്തു ഹാജി, പി.അബ്ദുല്‍ റഹിമാന്‍ ഹാജി, നൗഷാദ്.സി.എം, സഫീര്‍ പി.വി, കമാല്‍ മുക്കൂട്, നിയാസ് നിസാമി, ആസിഫ് നിസാമി, ഹസന്‍ യാഫ സംസാരിച്ചു.
Post a Comment
0 Comments