Type Here to Get Search Results !

Bottom Ad

വായന പ്രാണവായു പോലെ പ്രസക്തം: അംബികാസുതന്‍ മാങ്ങാട്

കാഞ്ഞങ്ങാട് (www.evisionnews.co): മനുഷ്യന് വായന പ്രാണവായു പോലെ പ്രസക്തമായ ഒന്നാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡോ: അംബിക സുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 നു ആരംഭിച്ച വായനാവാരാചരത്തിന്റെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കണ്ടുകൂടാത്ത ഈ കൊറോണ കാലത്ത് വായനയിലൂടെയാണ് മനുഷ്യന്‍ ഒറ്റപ്പെടലുകളില്‍ നിന്നും അതിജീവിക്കുന്നതെന്നും, ഇതിലൂടെ സര്‍ഗ്ഗാത്മകമായ തിരിച്ചറിവുകള്‍ നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഭൗതീകമായ അകലങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ നാം കഥയിലൂടെയും കലകളിലൂടെയും എഴുത്തിലൂടെയും ഒന്നിച്ചിരിക്കുന്ന കാലമാണിതെന്നും സൈബര്‍ ലോകമാണ് നമുക്കതിന് സമയം നല്‍കുന്നത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ

'വായിക്കാം, അനുഭവങ്ങള്‍ പങ്കിടാം' ഓണ്‍ലൈന്‍ മല്‍സരത്തില്‍ ഒന്നും, രണ്ടും, മൂന്നും, സമ്മാനം നേടിയ എം.നിരഞ്ജന ജി.എച്ച്.എസ്.എസ് കുട്ടമത്ത്, വി.എസ്. സേതുലക്ഷ്മി ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കാസര്‍ഗോഡ്, ഗോപിക നവജീവന എച്ച്.എസ്.എസ് ബദിയടുക്ക എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും ഡോ: അംബിക സുതന്‍ മാങ്ങാട് സമ്മാനിച്ചു.

കുട്ടമത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എം.നിരഞ്ജന, പരവനടുക്കം ഗവ. മോഡല്‍ സ്‌കൂളിലെ സേതുലക്ഷ്മി, നവജീവന സ്‌കൂള്‍ ബദിയടുക്ക യിലെ ഗോപിക എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

മല്‍സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എ.ഹമീദ് ഹാജി വിതരണം ചെയ്തു. പാറയില്‍ അബൂബക്കര്‍, കരിവെള്ളൂര്‍ വിജയന്‍, ടി.തമ്പാന്‍, സി.പി.വി.വിനോദ് കുമാര്‍, സി.എച്ച്.സുബൈദ, ഫറീന കോട്ടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതവും എന്‍. സുകുമാരന്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad