ചെര്‍ക്കള (www.evisionnews.co): പിഎന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19, വായനാ ദിനത്തോടനുബന്ധിച്ച് കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വായിക്കാം, അനുഭവം പങ്കുവെക്കാം എന്ന പേരില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം നേതൃത്വം നല്‍കി.
Post a Comment
0 Comments