അജാനൂര്‍ (www.evisionnews.co): അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി പ്രദേശങ്ങളില്‍ വീടുകളിലും പരിസര പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വഴിയോരങ്ങളിലും നിത്യേന പടര്‍ന്ന് പ്രചരിച്ച് പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി നില്‍ക്കുന്ന ആഫ്രിക്കന്‍ ഒച്ച് ശല്യം ഇല്ലായ്മ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ശക്തമായ ജനകീയ പ്രധിഷേധം സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട് മുന്നറിയിപ്പ് നല്‍കി.
സാധരണക്കാരായ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാവാതെ ഒച്ച് പരിസര പ്രദേശങ്ങളില്‍ പറ്റിപ്പിടിച്ച് നില്‍്ക്കുന്നത് ജീവന് തന്നെ ഭീഷണിയായിത്തീരുകയാണ്. ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്ന് മനുഷ്യരില്‍ തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം. മസ്തിഷ്‌കരോഗം പരത്തുന്നത് ഈ ഒച്ചുകളാണ് എന്ന് ഗവേഷണം നടത്തിയവര്‍ കണ്ടെത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments