ന്യൂഡല്‍ഹി (www.evisionnews.co): തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കിയ വൃദ്ധനെ കുത്തിക്കൊന്നു. സെന്‍ട്രല്‍ ദല്‍ഹിയിലാണ് സംഭവം നടന്നത്. 57 കാരനായ ബ്രിജ് മോഹന്‍ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഹന്‍ ഭക്ഷണം കൊടുക്കുന്ന പട്ടികള്‍ അയല്‍ക്കാരെ ആക്രമിച്ചെന്നാരോപിച്ച് ഉണ്ടായ തര്‍ക്കത്തിനിടെയാണ് അയല്‍ക്കാരന്‍ മോഹനെ കുത്തിക്കൊന്നത്.
മോഹന്റെ അയല്‍വാസിയായ 21 കാരനായ പ്രഹ്ലാദ് തന്നെ പട്ടികള്‍ ആക്രമിച്ചെന്ന് പറഞ്ഞ് മോഹനുമായി വഴക്കുണ്ടാക്കി. പിന്നീട് വീടനകത്തുനിന്ന് കത്തിയുമായി വന്ന പ്രഹ്ലാദ് മോഹനനെ കുത്തിയാതായാണ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രഹ്ലാദിനെ പോലീസ് പിന്നീട് പിടികൂടി. പ്രതി പ്രഹ്ലാദ് ഡാന്‍സ് ജോക്കിയാണ്.
Post a Comment
0 Comments