Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 195 പേര്‍ക്ക് കോവിഡ്: കാസര്‍കോട് 11പേര്‍ക്ക് രോഗബാധ



സംസ്ഥാനത്ത് 191പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

വിദേശത്ത് നിന്ന് വന്നവര്‍ 
ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43,25 വയസുള്ള മഞ്ചേശ്വരം, പള്ളിക്കരക്കര പഞ്ചായത്ത് സ്വദേശികള്‍ക്കും ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നു വന്ന 26, 27 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശികള്‍ക്കും ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നെത്തിയ 46 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 13 ന് അബുദാബിയില്‍ നിന്ന് വന്ന 25 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനിക്കും ജൂണ്‍ 22 ന് കുവൈത്തില്‍ നിന്ന് വന്ന 43 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ ആറിന് ഒമാനില്‍ നിന്ന് വന്ന 36 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിക്കും ഇന്ന് കോവിഡ് പോസിറ്റീവായി.

മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍ 
ജൂണ്‍ 16 ന് വന്ന 34 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് വന്ന 41 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി.

അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി 
സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തക(34 വയസുള്ള സ്ത്രീ) അടക്കം അഞ്ച് പേര്‍ക്ക് ഇന്ന് (ജൂണ്‍ 27) കോവിഡ് നെഗറ്റീവായി. 

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 
മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച 26 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി, അബുദാബിയില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് പോസിറ്റീവായ 32 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി, 

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 
ഹരിയാനയില്‍ നിന്ന് വന്ന് ജൂണ്‍ 14 ന് കോവിഡ് സ്ഥിരീകരിച്ച 36 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 19 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് നെഗറ്റീവായി.



Post a Comment

0 Comments

Top Post Ad

Below Post Ad