കാസര്‍കോട് (www.evisionnews.co): ജുമുഅ നിസ്‌കാരത്തിന് പള്ളികളില്‍ അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചിട്ടില്ലെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ജില്ലയിലെ ചില പള്ളികളില്‍ ചെന്ന് അമ്പത് ആളുകള്‍ മാത്രമേ ജുമുഅ നിസ്‌കാരത്തില്‍ പാടുള്ളുവെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയത് ജനപ്രതിനിധികള്‍ യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
കേന്ദ്രത്തില്‍നിന്ന് അത്തരമൊരു നിര്‍ദ്ദേശം ഉണ്ടെന്നാണ് കളക്ടര്‍ മറുപടിനല്‍കിയത്. ജനങ്ങള്‍ ഇത്തരം നിര്‍ദ്ദേശങ്ങളെ കുറിച്ച് അജ്ഞരാണെന്നും എല്ലാവര്‍ക്കും ഇതേക്കുറിച്ച് അറിയിപ്പു നല്‍കണമെന്നും മാത്രമാണ് യോഗത്തിലുണ്ടായ ധാരണ.
കേരളത്തില്‍ മറ്റൊരു ജില്ലയിലും ഇല്ലാത്ത നിബന്ധന കാസര്‍കോട് നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനു എന്തിനാണിത്ര വാശിയെന്ന് മനസിലാകുന്നില്ല. കേന്ദ്രത്തിന്റെ സര്‍ക്കുലര്‍ പൊടിതട്ടിയെടുത്ത് വിശ്വാസികളില്‍ അങ്കലാപ്പും ആശയക്കുഴപ്പവും ഉണ്ടാക്കുന്നത് ശരിയല്ല.
സാമൂഹിക അകലം പാലിച്ചു വേണ്ടത്ര സൗകര്യവും വിസ്തീര്‍ണ്ണവുമുള്ള പള്ളികളില്‍ പരമാവധി നൂറുപേര്‍ക്ക് നിസ്‌ക്കരിക്കാമെന്നും സൗകര്യം കുറഞ്ഞ പള്ളികളില്‍ എണ്ണം പരിമിതപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നതുമാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭ്യമാകുന്ന വ്യക്തത. മറ്റൊരു രീതിയില്‍ ചിന്തിച്ചു കാസര്‍കോട് കേരളത്തിലല്ലേ എന്ന തോന്നാന്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ ജില്ലാ ഭരണാധികാരി കുടിലതന്ത്രം മെനയുന്നത് ശരിയല്ലെന്ന് എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.
Post a Comment
0 Comments