കാസര്‍കോട് (www.evisionnews.co): മണ്‍മറഞ്ഞുപോയ സമസ്ത ട്രഷറര്‍ സികെഎം സാദിഖ് മുസ്ലിയാര്‍, സുന്നീ യുവജന സംഘം സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് അബുബക്കര്‍ ഉദുമ, കോട്ടിക്കുളം റൈഞ്ച് ട്രഷറര്‍ കെപി അബ്ദുല്‍ ഖാദര്‍ കളനാട് എന്നിവരുടെ പേരില്‍ പ്രാര്‍ത്ഥന സംഗമവും അനുസ്മരണവും എസ്‌വൈഎസ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചട്ടഞ്ചാല്‍ മദ്രസ ഹാളില്‍ സംഘടിപിച്ചു.
ചട്ടഞ്ചാല്‍ ജുമാ മസ്ജിദ് ഖത്തീബ് സമീര്‍ മിഫ്താഹി അല്‍ഹൈതമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനല്‍ സെക്രട്ടറി കല്ലട്ര അബ്ബാസ് ഹാജി,ഖാദര്‍ കണ്ണമ്പള്ളി, ശാഫി ദേളി, റിട്ട. ഡിഇഒ ഇകെ മുഹമ്മദ് കുഞ്ഞി മാങ്ങാട്, ടിടി അഷ്‌റഫ്, അബ്ദുല്‍ റഹിമാന്‍ കുഞ്ഞിപ്പ ദേളി, മുഹമ്മദ് ബാരിക്കാട്, മുനീര്‍ പട്ടുവത്തില്‍, ബഷീര്‍ കൈന്താര്‍, അമീര്‍ എസ്‌കെ, ഖാദര്‍ ശിബ്‌ലി സംബന്ധിച്ചു.
Post a Comment
0 Comments