മംഗളൂരു (www.evisionnews.co): കാസര്‍കോട്ടെ പുഷ്പാവതി വധക്കേസില്‍ ബണ്ട്വാള്‍ കന്യാനയിലെ കായികാധ്യാപകന്‍ മോഹന്‍കുമാര്‍ എന്ന സയനൈഡ് മോഹനെ (56) മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജീവപര്യന്തം തടവിന് പുറമെ മോഹനെതിരെ വിവിധ വകുപ്പുകളിലായി മൊത്തം 32വര്‍ഷം തടവിനും 45,000 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. 20 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സയനൈഡ് മോഹനെതിരെ പുഷ്പാവതി വധക്കേസിലാണ് അവസാനമായി ശിക്ഷ വിധിച്ചിരിക്കുന്നത്.
ആറു കേസുകളില്‍ വധശിക്ഷയും 14 കേസുകളില്‍ ജീവപര്യന്തവുമാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇതിലൊരു കേസിലെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. രണ്ടുകേസുകളിലെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. ബാക്കിയുള്ള അപ്പീലുകളില്‍ വിധി വരാനുണ്ട്. കാസര്‍കോട്ടെ ഹോസ്റ്റല്‍ ജീവനക്കാരിയായിരുന്ന പുഷ്പാവതിയെ(25) മോഹന്‍കുമാര്‍ ലൈംഗികചൂഷണത്തിന് ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും സ്വര്‍ണ്ണാഭരണങ്ങളുമായി സ്ഥലംവിടുകയും ചെയ്തെന്നാണ് കേസ്. 2009 ജൂലൈയിലാണ് കാണാതായ പുഷ്പാവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post a Comment
0 Comments