ചെന്നൈ (www.evisionnews.co): തമിഴ്നാട്ടില്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇരുവരും ക്രൂരമര്‍ദനത്തിനിരയായത്. തൂത്തുക്കുടിയില്‍ മൊബൈല്‍ കടനടത്തുന്ന ജയരാജ് എന്നയാളും മകന്‍ ജെ. ബെനിക്സുമാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദനമാണ് ഇവര്‍ക്ക് ഏറ്റതെന്നും സ്വകാര്യഭാഗങ്ങളിലടക്കം കമ്പി കയറ്റിയും മറ്റും വലിയ രീതിയില്‍ ഇവരെ പോലീസ് ആക്രമിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷവും ഇവര്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി പിതാവും ചൊവ്വാഴ്ച രാവിലെയോടെ മകനും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മൊബൈല്‍ ഹാന്‍ഡ്സെറ്റ് കടനടത്തുന്ന ജയരാജനെ ലോക്ഡൗണ്‍ ലംഘിച്ച് കടതുറന്നെന്ന് ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അച്ഛനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് ബെനിക്സ് വിവരം അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
Post a Comment
0 Comments