Type Here to Get Search Results !

Bottom Ad

മഴയില്‍ വീട് തകര്‍ന്ന ചിത്താരി കടപ്പുറത്തെ കുടുംബത്തിന് സഹായവുമായി കാരുണ്യ പ്രവര്‍ത്തകന്‍ ടൈഗര്‍ സമീര്‍


കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും പൂര്‍ണമായും തകര്‍ന്ന വീട്ടില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന് സഹായവുമായി കാരുണ്യ പ്രവര്‍ത്തകന്‍ ടൈഗര്‍ സമീര്‍. ചിത്താരി കടപ്പുറത്തെ മത്സ്യംവിറ്റ് ഉപജീവനം നടത്തുന്ന സജിതയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിനാണ് ആശ്വാസമായി ബേക്കല്‍ ഹദ്ദാദ് നഗറിലെ കാരുണ്യ പ്രവര്‍ത്തകന്‍ ടൈഗര്‍ സമീര്‍ എത്തിയത്.  കുടുംബത്തിന് ധനസഹായവും കുട്ടികള്‍ക്കാവശ്യമുള്ള കുടകളും പാഠപുസ്തകങ്ങളും ബാഗുകളും സമീര്‍ പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എം ലത്തീഫ് മുഖേനെ കുടുംബത്തെ ഏല്‍പ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad