കാസര്‍കോട് (www.evisionnews.co): പ്രവാസികളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10.30ന് മുനിസിപ്പല്‍, പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ അഭ്യര്‍ത്ഥിച്ചു. നിരന്തരം തുടരുന്ന ഈ പ്രവാസി ദ്രോഹത്തിനെതിരെ നടത്തുന്ന സമരത്തില്‍ ജനപ്രതിനിധികളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments