Type Here to Get Search Results !

Bottom Ad

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടിയാല്‍ പ്രക്ഷോഭത്തിലൂടെ തിരുത്തിക്കും: എന്‍.എ നെല്ലിക്കുന്ന്


കാസര്‍കോട് (www.evisionnews.co): പ്രവാസി മലയാളികളെ അംഗീകരിക്കാനും കോവിഡ് 19ന്റെ ദുരിതംപേറി കഴിയുന്നവരെ നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ അമാന്തം കാണിച്ചാല്‍ പ്രക്ഷോഭത്തിലൂടെ തിരുത്തിക്കാന്‍ മുസ്ലിം ലീഗും പോഷക സംഘടനകളും പോരാട്ടം കനപ്പിക്കുമെന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. വനിതാലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതര സംസ്ഥാനത്തിലെ ആളുകള്‍ക്ക് നല്‍കുന്ന പരിഗണന പോലുംപ്രവാസികള്‍ക്ക് നല്‍കാന്‍ തയാറാകാത്തവര്‍ പ്രതിസന്ധി കാലത്ത് സഹായം തേടി മുട്ടിയ വാതില്‍ പ്രവാസികളുടേതാണെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ട്രഷറര്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഷക്കീല മജീദ് സ്വാഗതം പറഞ്ഞു. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. നജ്മ, സിയാന ഹനീഫ്, നൈമുന്നിസ, മിസ്‌രിയ ഹമീദ്, സമീന മുജീബ്, ഫര്‍സാന ശിഹാബ്, നസീറ ഇസ്മായില്‍, സമീറ റസാഖ്, ശാഹിദ യൂസുഫ്, സാഹിറ മുഹമ്മദ്, ആയിഷ ഇബ്രാഹിം, ശബാന ബദിയടുക്ക, സൗദ ചെങ്കള, ഫരീദ ചെങ്കള, സാഹിറ മജീദ് സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad