മുളിയാര്‍ (www.evisionnews.co): ഓണ്‍ലൈന്‍ പഠനത്തിന് അവസരമില്ലാത്ത എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാസര്‍കോട് ജില്ലാ എംഎസ്എഫ് പഠനസംവിധാനമൊരുക്കി മാതൃകകാട്ടി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരായി റഗുലര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്യും.
പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്് പികെ നവാസ് മുളിയാര്‍ പഞ്ചായത്തിലെ മല്ലം വാര്‍ഡില്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് ടെലിവിഷന്‍ കൈമാറി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
സര്‍ക്കാരുകള്‍ പരാജയപ്പെടുന്നിടത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ബദല്‍ ആകണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്പറഞ്ഞു. ആവശ്യമായ പഠനമോ മുന്നൊരുക്കമോ ഇല്ലാതെയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ പൂര്‍ണമായും അവഗണിക്കുകയും ചെയ്ത സര്‍ക്കാറിന്റെ തല തിരിഞ്ഞവിദ്യാഭ്യാസ നിലപാടിനെതിരായ ക്രിയാത്മക പ്രതിഷേധം കൂടിയാണിതെന്ന് നവാസ് കൂട്ടിച്ചേര്‍ത്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതം പേറി ദുരിതജീവിതം നയിക്കുന്ന ബോവിക്കാനം തേജസ് കോളനിയിലെയും ആലൂരിലെയും വിദ്യാര്‍ത്ഥികളുടെ വീടുകള്‍ എംഎസ്എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന ഭാരവാഹികളായ സി.കെ നജാഫ്, ശറഫുദ്ധീന്‍ പിലാക്കല്‍, അഷ്‌റഫ് പെരുമുക്ക്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എംഎസ്എഫ് ജില്ലാ ഭാരവാഹികളായ അസറുദ്ധീന്‍ മണിയനൊടി, സിദ്ധീഖ് മഞ്ചേശ്വരം, അഷ്‌റഫ് ബോവിക്കാനം,
സയ്യിദ് ത്വാഹ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹി കളായ കെ.ബി. മുഹമ്മദ് കുഞ്ഞി, എസ്.എം. മുഹമ്മദ് കഞ്ഞി,എം കെ അബ്ദുല്‍ റഹിമാന്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക,ബി.എ.ആര്‍.എച് എസ്. പ്രിന്‍സിപ്പല്‍ മെജോ ജോസഫ്, പ്രധാന അധ്യാപകന്‍ അരവിന്ദാക്ഷന്‍, പി.ടി.എ പ്രസിഡന്റ് എ.ബി. കലാം, ഖാദര്‍ ആലൂര്‍, ഷാനിഫ് നെല്ലിക്കട്ട, റഹിം പള്ളം, മാര്‍ക്ക് മുഹമ്മദ് മല്ലം, അഷ്ഫാദ് ബോവിക്കാനം, അറഫാത്ത്, ഷമീര്‍ അല്ലാമാ, ചെമ്മു നുസ്രത്, റംഷീദ് ബാലനടുക്കം, മുഹമ്മദ് കുഞ്ഞി ആലൂര്‍, ശാന്തിനി ദേവി, അസീബ് അല്ലമ, ഇര്‍ഷാദ് കോട്ടൂര്‍, സഫ്വാന്‍ പന്നടുക്കം സംബന്ധിച്ചു.
Post a Comment
0 Comments