കാസര്‍കോട് (www.evisionnews.co): വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച പത്തു കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. മംഗല്‍പാടി കുബന്നൂരിലെ മടന്തൂരിലെ അബ്ദുല്‍ ഗഫൂറി (23)ന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ നൗഫലിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ഗഫൂറിന്റെ വീട്ടില്‍ എത്തി എക്സൈസ് അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു. വീടിനകത്ത് ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പരിശോധന നടത്താന്‍ എക്സൈസ് അധികൃതര്‍ വരുന്നത് കണ്ട ഉടനെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. എന്‍ഡിപിഎസ് ആക്ട് അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍ കുഞ്ഞി, ഗണേഷ്, ശ്രീജിഷ്, ഹസ്രത് അലി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശാലിനി എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കുമ്പള റേഞ്ചില്‍ ഈമാസം നടത്തുന്ന മൂന്നാമത്തെ കഞ്ചാവ് വേട്ടയാണിത്.
Post a Comment
0 Comments