Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ മൂന്നു ഹോട്ടലുകള്‍ അടച്ചിട്ട് അണുവിമുക്തമാക്കാന്‍ ഉത്തരവ്


കാസര്‍കോട് (www.evisionnews.co): കോവിഡ് നിയന്ത്രണം ലംഘിച്ച കാസര്‍കോട്ടെ മൂന്നു ഹോട്ടലുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ഉത്തരവ്. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ദേര സിറ്റി ഹോട്ടല്‍, എമിറേറ്റ്സ് ഹോട്ടല്‍, കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ സെഞ്ച്വറി എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിട്ട് അണുവിമുക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവിട്ടത്. 

കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കര്‍ണാടകയിലെ മംഗളൂരുവിലേക്ക് പോകേണ്ട ഇതര സംസ്ഥാനക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഈ ഹോട്ടലുകളില്‍ താമസിച്ചുവെന്ന് കാണിച്ചാണ് കലക്ടറുടെ നടപടി. ബന്ധപ്പെട്ടവരെ അറിയിക്കാതെയാണ് ഇവര്‍ ഇവിടെ താമസിച്ചത്.




Post a Comment

0 Comments

Top Post Ad

Below Post Ad