മധൂര്‍ (www.evisionnews.co): ബിജെപി ഭരിക്കുന്ന മധൂര്‍ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ പഞ്ചായത്ത് കാര്യലായത്തിന് മുന്നില്‍ മുസ്്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി.
ഭരണ സമിതിയുടെ അനാസ്ഥകാരണം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനോ പുതിയ പദ്ധതികള്‍ കൊണ്ടുവരാനോ സാധിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സ്പില്‍ ഓവറായത്. പഞ്ചായത്ത് കമ്മ്യൂണിറ്റി തുറന്നുകൊടുക്കുക, പഞ്ചായത്ത് ആസ്ഥാനമായ ഉളിയത്തടുക്കയില്‍ ശൗചാലയവും ആരോഗ്യ കേന്ദ്രവും അനുവദിക്കുക എന്ന ആവശ്യവുമായി ആഴ്ചയിലൊരിക്കല്‍ വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും.
പ്രസിഡന്റ് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മണ്ഡലം സെക്രട്ടറിമാരായ ടിഎം ഇക്ബാല്‍, അബ്ദുല്‍ റഹ്്മാന്‍ ഹാജി പട്ട്‌ള, മജീദ് പട്ട്‌ള, ഹാരിസ് പട്ട്‌ള, മമ്മു ഫുജൈറ, മജീദ് പടിഞ്ഞാര്‍, സലാം ഹാജി, കലന്തര്‍ ഷാഫി, ഹനീഫ് അറന്തോട്, മുസ്തഫ പള്ളം, അബ്ദുല്‍ റഹ്്മാന്‍ ഉളിയത്തടുക്ക സംബന്ധിച്ചു.
Post a Comment
0 Comments