കാഞ്ഞങ്ങാട് (www.evisionnews.co): കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് തള്ളല്‍ സമരം നടത്തി. തുടര്‍ച്ചയായ പതിനാലാം ദിവസവും പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചും അമിതമായി വൈദ്യുതി ചര്‍ജ് വര്‍ധിപ്പിച്ച് ഇരുട്ടടി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയിയിലും പ്രതിഷേധിച്ചാണ് തള്ള് സമരം നടത്തിയത്.
സമരം മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് അഡ്വ: എന്‍എ ഖാലിദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇര്‍ഷാദ് കല്ലൂരാവി, സികെ റഹ്മത്തുള്ള, എംപി നൗഷാദ്, ഷംശുദ്ധീന്‍ ആവിയില്‍, ആസിഫ് ബല്ലാകടപ്പുറം, ആബിദ് ആറങ്ങാടി, പിഎ റഹ്്മാന്‍, ജംഷീര്‍ ചിത്താരി, ഹസന്‍ പടിഞ്ഞാര്‍, റഷീദ് പുതിയകോട്ട, മനാഫ് ബാവാനഗര്‍, സാബിര്‍ ബദരിയ്യ നഗര്‍, സുബൈര്‍ പഴയകടപ്പുറം, റംഷീദ് തോയമ്മല്‍, സാജിദ് പടന്നക്കാട്, മുനിസിപ്പല്‍ ട്രഷറര്‍ സലാം മീനപ്പീസ് പ്രസംഗിച്ചു.
Post a Comment
0 Comments