റിയാദ് (www.evisionnews.co): ഈ വര്‍ഷത്തെ ഹജ്ജ് യാത്ര പിന്‍വലിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ട സഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം പരിശോധിക്കുന്നത്. ഇത്തവണത്തെ ഹജ്ജ് യാത്ര വിലക്കണമോ എന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് ഒരു സൗദി അധികൃതന്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വ്യക്തമാക്കിയത്. അതേ സമയം തീര്‍ത്ഥാടകരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലുണ്ട്.
ഹജ്ജ് യാത്ര പിന്‍വലിക്കുകയാണെങ്കില്‍ 1932 ല്‍ സൗദി അറേബ്യ സ്ഥാപിതമായതിനു ശേഷം ആദ്യമായി എടുക്കുന്ന നടപടിയായിരിക്കും ഇത്. ഈ വര്‍ഷം ജൂലൈയിലാണ് ഹജ്ജ് സീസണ്‍ തുടങ്ങുന്നത്. ഒരു വര്‍ഷം 20 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഹജ്ജിനായി സൗദിയിലെത്തുന്നത്.
Post a Comment
0 Comments