ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധന വില ഉയര്‍ന്നു. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ശനിയാഴ്ച കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. കോവിഡ് കാരണം സാമ്പത്തിക നഷ്ടം നേരിടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ഇന്ധന വില വര്‍ധനവ്.
പെട്രോള്‍ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസല്‍ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇപ്പോഴത്തെ വില. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വില കൂട്ടിത്തുടങ്ങിയത്. ജൂണ്‍ ആറിന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 42 ഡോളറായിരുന്നു.
Post a Comment
0 Comments