ഉദുമ (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ തന്നെ ഏറ്റവും മികച്ച കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ക്വാറന്റീന്‍ സൗകര്യവും ഒരുക്കിയ ഉദുമ പഞ്ചായത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്ന് ഉദുമ പഞ്ചായത്ത് യുഡിഎഫ് ലൈസണ്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ മുഴുവന്‍ പ്രവാസികള്‍ക്കും ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പ് നടത്തുമ്പോള്‍ ഡിഫി പ്രവര്‍ത്തകരെ ഇറക്കി കൊണ്ടുള്ള അനാവശ്യ സമരങ്ങളില്‍ നിന്നും സി പി എം പിന്‍മാറാന്‍ തയ്യാറാവണം. ഉദുമ പഞ്ചായത്ത് പരിധിയിലെ പതിനൊന്നോളം കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുള്ള ക്വാറന്റീന്‍ സംവിധാനം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്.
ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ശരീഫ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഭകതവല്‍സലന്‍ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം ചെയര്‍മാന്‍ വി ആര്‍ വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, ഡിസിസി സെക്രട്ടറി ഗീതാകൃഷ്ണന്‍, ഹമീദ് മാങ്ങാട്, വാസു മാങ്ങാട്, എംഎച്ച് മുഹമ്മദ് കുഞ്ഞി, കാപ്പില്‍ മുഹമ്മദ് പാഷ, ഖാദര്‍ ഖാതിം, പാറയില്‍ അബുബക്കര്‍, പ്രഭാകരന്‍ തെക്കെക്കര, തിലകാരാജന്‍, ബി കുഷ്ണന്‍, ശ്രിധരന്‍പള്ളം, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, കുഞ്ഞിരാമന്‍ മാസ്റ്റര്‍, സുകുമാരി ശ്രീധരന്‍, ടികെ ഹസീബ്, ഹാരിസ് അങ്കക്കളരി പ്രസംഗിച്ചു.
Post a Comment
0 Comments