ന്യൂഡല്‍ഹി (www.evisionnews.co): തുടര്‍ച്ചയായി നാലാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ 45 പൈസയുമാണ് കൂട്ടിയത്. നാലു ദിവസത്തിനുള്ളില്‍ ലിറ്ററിന് 2 രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്.
ഇതോടെ പെട്രോള്‍ വില ഡല്‍ഹിയില്‍ 73.40 രൂപയായി. ഡീസലിനാകട്ടെ 71.62 രൂപയും. നാലുദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23രൂപയുമാണ് വര്‍ധിച്ചത്. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്. . മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചു.
ആഗോളവിപണയില്‍ ക്രൂഡ് ഓയില്‍ വില നേരിയതോതില്‍ ഉയര്‍ന്നതാണ് വില വര്‍ദ്ധനയ്ക്കുള്ള കാരണമായി എണ്ണ കമ്പനികള്‍ പറയുന്നത്. എന്നാല്‍ ഇതിന് ചുവട് പിടിച്ച് ചരക്ക് കൂലി അടക്കമുള്ളവ വര്‍ദ്ധിച്ചാല്‍ ലോക്‌ഡൌണില്‍ കുടുങ്ങി പ്രതിസന്ധിയിലായ ജനജീവിതത്തെ കൂടുതല്‍ വലക്കും.
Post a Comment
0 Comments