Type Here to Get Search Results !

Bottom Ad

പരപ്പ വനത്തിലൂടെയുള്ള റോഡ് ഗതാഗതയോഗ്യമാക്കണം: നാട്ടുകാരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.co): ദേലംപാടി പഞ്ചായത്തിലെ നാല് വാര്‍ഡുകാരുടെ ആശ്രയമായ പരപ്പ വനത്തിലൂടെയുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, ജില്ലാ കലക്ടര്‍ ഡോ ഡി സജിത്ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. 

അതിര്‍ത്തികള്‍ അടച്ചതോടെ മൂന്നുഭാഗവും കര്‍ണാടകയാല്‍ ചുറ്റപ്പെട്ട ദേലംപാടി പ്രദേശത്തിന് ഏക ആശ്രയം പരപ്പ വനത്തിലൂടെയുള്ള പൊട്ടിപൊളിഞ്ഞ റോഡാണ്.  കാലവര്‍ഷം കനത്തതോടെ ഇത് തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതെയായിരിക്കുകയാണ്. ഇതോടെ നാല് വാര്‍ഡുകളിലെയും 7000ത്തില്‍പരം ജനങ്ങള്‍ പുറത്തിറങ്ങാനാവാതെ ദുരിതത്തിലാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് ജനപ്രതിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad