Type Here to Get Search Results !

Bottom Ad

അപ്രഖ്യാപിത യാത്രാ വിലക്കിനെതിരെ കെഎംസിസിയുടെ 'വീ നീഡ് മോര്‍ ഫ്‌ളൈറ്റ്' ക്യാമ്പയിന്‍

ദുബൈ (www.evisionnews.co): കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ അപ്രഖ്യാപിത യാതാവിലക്കിനെതിെര കെഎംസിസിയുടെ പ്രതിഷേധ ക്യാമ്പയിന്‍ ആരംഭിച്ചു. ചെങ്കള പഞ്ചായത്ത് ഭാരവാഹികളുടെ ഔദ്യോഗിക വാട്‌സ് പേജില്‍ യോഗം ചേര്‍ന്നാണ് ഓണ്‍ലൈന്‍ ക്യാമ്പയിന്‍ തീരുമാനിച്ചത്.

'പിറന്ന മണ്ണില്‍ പറന്നിറങ്ങാന്‍ അധികാര വര്‍ഗ്ഗം കനിഞ്ഞില്ലെങ്കില്‍ തെരുവിലിറങ്ങും കട്ടായം' എന്ന മുദ്രാവാക്യമുയര്‍ത്തി ''വീ നീഡ് മോര്‍ ഫ്‌ളൈറ്റ്'' എന്ന ഹാഷ്ടാഗോട് കൂടി സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ദുബൈ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ക്യാമ്പയിന്‍ ആരംഭിച്ചത്.

പ്രവാസ മണ്ണില്‍ ജോലിയും കൂലിയും നഷ്ടപ്പെട്ട പ്രവാസികള്‍ വിശപ്പടക്കാന്‍ പോലുമാവാതെ കഷ്ടപ്പെടുകയാണ്. ഗര്‍ഭിണികളും കുട്ടികളും നിത്യരോഗികളും  മുതിര്‍ന്നവരും അടങ്ങുന്ന  വലിയൊരു സമൂഹം വലിയ ദുരിതങ്ങള്‍ അനുഭവിക്കുകയാണിവിടെ. ശാരീരികമായും മാനസീകവുമായി ഏറെ തകര്‍ന്നവര്‍ക്ക് ആശ്വാസത്തിന്റെ നേരിയ പ്രതീക്ഷകള്‍ നല്‍കി കെഎംസിസി അടക്കമുള്ള സംഘടനകള്‍ ചാര്‍ട്ടഡ് ഫ്‌ലൈറ്റുകളില്‍ പിറന്ന മണ്ണിലേക്ക് തിരിച്ചുപോക്കിന് വഴിയൊരുക്കുമ്പോള്‍ അപ്രഖ്യാപിത യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍. 

ഈ നീക്കത്തില്‍ നിന്നും പിന്‍മാറി വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്ന് ദുബൈ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അസീസ് കമാലിയ, ജനഃ സെക്രട്ടറി സത്താര്‍ നാരംപാടി, ട്രഷറര്‍ ലത്തീഫ് മഠത്തില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി റഫീഖ് എതിര്‍ത്തോട് ആവശ്യപ്പെട്ടു.



Post a Comment

0 Comments

Top Post Ad

Below Post Ad