Type Here to Get Search Results !

Bottom Ad

ജിസിസി കെഎംസിസി ആലൂര്‍ മേഖല കമ്മിറ്റി നിലവില്‍ വന്നു


അബുദാബി: ജിസിസി കെഎംസിസി ആലൂര്‍ മേഖലാ കമ്മിറ്റി നിലവില്‍വന്നു. അബുദാബി കെഎംസിസി മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ ഇക്ബാല്‍ ആലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി. 

യോഗത്തില്‍ മുഖ്യാതിഥിയായ അബുദാബി കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. അബുദാബി കെ എം സി സി മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് സമീര്‍ ബി എ ആശംസ അറിയിച്ചു. കൂടാതെ എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി സെക്രട്ടറി അഷ്റഫ് ബോവിക്കാനം, മുസ്ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷഫീഖ് മൈക്കുഴി, യൂത്ത് ലീഗ് ആലൂര്‍ ശാഖാ പ്രസിഡന്റ് സാദിഖ് മാണിക്കാല്‍, ജനറല്‍ സെക്രട്ടറി ശിഹാബ് ആലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജി.സി.സി കെ എം സി സി ആലൂര്‍ മേഖല കമ്മിറ്റി, മൊയ്ദീന്‍ എ എം (പ്രസിഡന്റ്), താജുദ്ധീന്‍ ആലൂര്‍ (ജനറല്‍ സെക്രട്ടറി), ഷംസുദ്ധീന്‍ എം കെ (ട്രഷറര്‍). മറ്റു ഭാരവാഹികള്‍, വൈസ് പ്രസിഡന്റുമാര്‍: സമീര്‍ ആലൂര്‍, മഹ്ഷൂഖ് എ എം, സെക്രെട്ടറിമാര്‍: ഷഫീഖ് ടി എ, ഹൗഫ് എ ടി, കൂടാതെ രക്ഷാധികാരിയായി അബുദാബി കെ എം സി സി മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ ഇക്ബാല്‍ ആലൂരിനെയും തിരഞ്ഞെടുത്തു. 

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രധിനിധികളായി ബഷീര്‍ മീത്തല്‍ (ബഹ്റൈന്‍), ലത്തീഫ് എ എം (സൗദി അറേബ്യ), ഉബൈദ് ബി കെ (ഒമാന്‍), ഇമ്രാന്‍ ഖാന്‍ (ഖത്തര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad