Type Here to Get Search Results !

Bottom Ad

പള്ളിക്കമ്മിറ്റികള്‍ ഓവര്‍ സ്മാര്‍ട്ടാകുന്നുവോ?: മാധ്യമ അന്തിച്ചര്‍ച്ചകളിലെ ഭയപ്പെടുത്തലില്‍ 'ഉത്തരവാദിത്തം' വീണുപോകുന്നതില്‍ വേദനയുണ്ട്: സമസ്ത യുവ നേതാവിന്റെ പോസ്റ്റ് വൈറലാവുന്നു


കാസര്‍കോട് (www.evisionnews.co): പള്ളിയില്‍ കോവിഡ് ജാഗ്രതാ നിര്‍ദേശം പാലിക്കാനാവില്ലെന്ന് പറയുന്നതില്‍ അത്ഭുതം തോന്നുന്നുവെന്നും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പിക്കേണ്ടത് മഹല്ലു ഭാരവാഹികളുടെ ബാധ്യതയാണെന്നും സമസ്ത നേതാവും എഴുത്തുകാരനുമായ ബഷീര്‍ ഫൈസി ദേശമംഗലം. ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാറുകള്‍ അനുമതി നല്‍കിയിട്ടും ഞങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുന്ന പള്ളിക്കമ്മിറ്റികളുടെ ആത്മാര്‍ത്ഥത തുറന്നുകാട്ടുകയാണ് ബഷീര്‍ ഫൈസി. അത്തരം തീരുമാനം എടുത്തവര്‍ കല്യാണം, ഷോപ്പിങ് മാള്‍, പൊതു ഗതാഗതങ്ങള്‍, ആളുകൂട്ടമുള്ള മറ്റിടങ്ങള്‍ എന്നിവിടങ്ങളിലും പോവരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫൈസി നിര്‍ദേശിക്കുന്നു. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഗവണ്മെന്റും നമ്മുടെ പണ്ഡിത നേതാക്കളും പറഞ്ഞ കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം മസ്ജിദുകള്‍ തുറക്കേണ്ടത്. അവയൊക്കെ ഉറപ്പാക്കേണ്ടത് മഹല്ല് ഭാരവാഹികളുടെ ബാധ്യതയാണ്. മറ്റെല്ലാ സംവിധാനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് കൊണ്ടാകണം ഗവണമെന്റ്  അനുകൂല നിലപാട് എടുത്തത്. കോവിഡ് ജാഗ്രത കൃത്യമായി ഉറപ്പ് വരുത്തണം. അതിനു കഴിയില്ല (www.evisionnews.co)എന്നത് കൊണ്ടാകണം ചിലരെങ്കിലും പള്ളി തുറക്കുന്നില്ല എന്നു തീരുമാനിച്ചത്.

കോവിഡ് സമീപ കാലത്തൊന്നും നാടുവിട്ട് പോകുമെന്നു തോന്നുന്നില്ല. മാത്രമല്ല, അത്തരം തീരുമാനം എടുത്തവര്‍ മറ്റു സംവിധനങ്ങളിലും പോകരുത്.. കല്യാണം, ഷോപ്പിങ് മാള്‍, പൊതു ഗതാഗതങ്ങള്‍, ആള്കൂട്ടമുള്ള മറ്റിടങ്ങള്‍. ഇവിടെയൊന്നും. കാരണം കൃത്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ അവിടെയൊന്നും പാലിക്കപ്പെടും എന്നുറപ്പില്ല. 

ഇപ്പോള്‍ തന്നെ ഇടുന്ന ബസുകള്‍ കണ്ടു. ഒരു സീറ്റില്‍ രണ്ടാള്‍ വെച്ചു. പള്ളിയില്‍ ഈ ജാഗ്രത ഞങ്ങള്‍ പാലിക്കാം എന്നു ഉറപ്പിക്കാന്‍ നമ്മുക്ക് പലര്‍ക്കും കഴിയാതെ പോകുന്നത് അത്ഭുതമാണ്.

പള്ളി തുറക്കല്‍ മാത്രം എല്ലാവരും (www.evisionnews.co)വിവാദമാക്കിയത് എന്താണ് എന്നും അറിയുന്നില്ല. ഇത്രയും ഉത്തരവാദിത്വ ബോധം ഇല്ലാത്തവരാണ് മുസ്ലിംകള്‍ എന്ന പൊതു ബോധം എത്ര വേഗമാണ്
സമൂഹത്തില്‍ പടര്‍ന്നു പിടിച്ചത്. ഒരു പള്ളിയില്‍ അനുവദിച്ച 100 ആളുകള്‍ കൂടുതല്‍ ഉണ്ടെങ്കിക് മഹല്ലിലെ നിസ്‌കാര പള്ളികള്‍ ജുമുഅക്ക് ഉപയോഗപ്പെടുത്താനുള്ള സൗകര്യം നാം വിസ്മരിച്ചു. ഒന്നുമില്ലെങ്കില്‍ ജുമാ ഒഴിവാക്കി സാധരണ ജമാഅതു എങ്കിലും നടത്താന്‍ ശ്രമിക്കാതെ നിരുപാധികം പൂട്ടിയിടാന്‍ തീരുമാനിക്കുന്ന  ആ വാര്‍ത്ത കാണുമ്പോള്‍ എന്തോ വേദന തോന്നുന്നു.

ടൗണിലെ പള്ളികള്‍ ജാഗ്രത പാലിക്കാന്‍ പ്രയാസമാണ് എന്നത് മനസ്സിലാക്കാം. എന്നാല്‍ സാധാരണഗതിയില്‍ ജമാത്തിനു 25ല്‍ താഴെ ആളുകള്‍ മാത്രമാണ് ഗ്രാമ പ്രദേശത്തെ പള്ളികളില്‍ ഉണ്ടാകാറുള്ളത്. അതു പോലും സുരക്ഷ മാനദണ്ഡം പാലിച്ചു തുറക്കാന്‍ ധൈര്യം കാണിക്കാത്ത ഉമ്മതിനെ എന്തു പറയാന്‍.. 

ആവര്‍ത്തിച്ചു പറയുന്നു: പള്ളികള്‍ തുറക്കുന്നത് വിവാദമാക്കുകയും. അതു കേട്ടപാതി സമ്പൂര്‍ണ്ണമായി അടച്ചിടാനും തീരുമാനിച്ചവര്‍ ആളുകള്‍ കൂടുന്ന മറ്റൊരിടത്തും ഇനി വന്നു പോകരുത്..! അങ്ങിനെ കണ്ടാല്‍ നിങ്ങളുടെ തീരുമാനം കയ്യടികിട്ടുന്ന പൊതു ബോധം മാത്രമായി മാറും.. ഈ ഉമ്മത്തിനു വൃത്തിയിലും വെടിപ്പിലും ജാഗ്രത പാലിച്ചും പള്ളിയില്‍ പോകാന്‍ അറിയില്ലെന്ന് എന്തായാലും ബോധ്യപ്പെട്ടല്ലോ..

'തബ്ലീഗ് കോവിഡ് വിളി നമ്മളും കേള്‍ക്കേണ്ടി (www.evisionnews.co)വരും' എന്ന ആ ജാഗ്രതയുണ്ടല്ലോ
ഭാവിയിലും എല്ലാവരും കാണിക്കണം... അങ്ങിനെ ഇസ്ലാമോഫോബിയ നീണാള്‍ വാഴട്ടെ.. ഈ പോസ്റ്റിനു പൊങ്കാലയുടെ തൃശൂര്‍ പൂരം ആകും എന്നറിയാം. ഒന്നു പറയുന്നു. 

പള്ളികള്‍ നിര്‍ബന്ധപൂര്‍വം തുറക്കണം എന്നോ, ഇല്ലെങ്കില്‍ ഇസ്ലാം ഒലിച്ചുപോകുമെന്നോ ഈ കുറിപ്പില്‍ എവിടെയും ഇല്ല. അതേസമയം ഉത്തരവാദിത്വം ഏറ്റെടുത്തു വിജയിപ്പിച്ചു കാണിക്കാന്‍ കഴിയുന്ന ഉമ്മത്താകാന്‍ കഴിയാതെ പോകുന്ന (www.evisionnews.co)വേദന പങ്കു വെക്കുന്നെയുള്ളൂ.. മാധ്യമങ്ങളുടെ അന്തിച്ചര്‍ച്ചകളിലെ ഭയപ്പെടുത്തലുകളില്‍ വീണുപോകാന്‍ മാത്രമുള്ള കാറ്റിലാടുന്ന തൂവല്‍ സമുദായം ആയി പോകുന്നതില്‍ ഉള്ള വേദന മാത്രം....


Tags

Post a Comment

0 Comments

Top Post Ad

Below Post Ad