രാജ്യത്തെ കോവിഡ് ബാധ രണ്ടരലക്ഷം കടന്നു കുതിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇതിനിടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന്‍ കെ.എസ് ദത്വാലിയക്ക് കോവിഡ് സ്ഥിരീകരിച്ചത് ഭരണതലത്തില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹം വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി വേദി പങ്കിട്ടിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്റര്‍ അണു നശീകരണത്തിനായി അടച്ചിടും. മഹാരാഷ്ട്രയില്‍ ഞായറാഴ്ച മാത്രം മൂവായിരത്തിലധികം കേസുകളും 91 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 85,975. മരിച്ചത് മൂവായിരത്തിലധികം പേര്‍. ഇതോടെ ചൈനയിലെ രോഗികളുടെ എണ്ണത്തെ മഹാരാഷ്ട്ര മറികടന്നു.
Post a Comment
0 Comments