കാസര്‍കോട് (www.evisionnews.co): കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ സംവാദം ഞായറാഴ്ച രാവിലെ 11.30മുതല്‍ 1.30വരെ നടക്കും. നിയമവും കരുതലും സര്‍ക്കാര്‍ ആനുകൂല്യങ്ങളും എന്ന വിഷയത്തിലാണ് സംവാദം. ഉപ്പള യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് യുഎം ഭാസ്‌കര അധ്യക്ഷത വഹിക്കും. ലേബര്‍ വെല്‍ഫയര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍ സലാം മുഖ്യാതിഥിയാകും. പി മുഹമ്മദ് ഹാജി, കെ സുകുമാര, അബ്ദുല്‍ ജബ്ബാര്‍, സിഎ യൂസുഫ്, റൈഷാദ്, യുകെ അബ്ദുല്‍ റഹിമാന്‍ പ്രസംഗിക്കും. ഉപ്പള യൂണിറ്റ് ട്രഷറര്‍ അബ്ദുല്‍ ഹനീഫ് റെയിന്‍ബോ സ്വാഗതവും സെക്രട്ടറി കമലാക്ഷ പന്‍ജ നന്ദിയും പറയും.
Post a Comment
0 Comments