ചട്ടഞ്ചാല്‍ (www.evisionnews.co): ജീവകാരുണ്യ രംഗത്ത് മാതൃകാ പ്രവര്‍ത്തനവുമായി എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് മൂന്ന് മേഖലകളില്‍ കുടിവെള്ള പദ്ധതിക്ക് തുടക്കംകുറിച്ചു. ആദ്യഘട്ടം വിവിത ജാതിമതസ്തര്‍ താമസിക്കുന്ന കാവുംപള്ളം പാദൂര്‍ റോഡില്‍ പഞ്ചായത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. റമളാനില്‍ അമ്പതോളം കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി.അഞ്ച് നിര്‍ധന സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കും.
എസ്‌വൈഎസ് ശാഖ പ്രസിഡന്റ് അഷ്‌റഫ് ടിടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, ബ്ലോക്ക് പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടിഡി കബീര്‍ തെക്കില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ തെക്കില്‍, എസ്‌വൈഎസ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ശാഖ ഭാരവാഹികളായ ബാരിക്കാട് മുഹമ്മദ്, ശിഹാബ് കളേഴ്‌സ്, മുഹമ്മദ് കയലാംകൊള്ളി, മൊയ്തു തൈര, അഹമ്മദ് മല്ലം, സലാം ബാടൂര്‍, ഷറഫുദ്ധീന്‍ കളേഴ്‌സ് സംബന്ധിച്ചു
Post a Comment
0 Comments