കോറോണയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാറിനോടൊപ്പം നിന്ന് വിശ്വാസികള്‍ അനുഷ്ഠിച്ച ത്യാഗം എല്ലാവരും പ്രശംസിച്ചതാണ്. കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടി വന്നാല്‍ ഇനിയും ത്യാഗത്തിന് വിശ്വാസികള്‍ സന്നദ്ധമാകണം. ആരാധനാലയങ്ങളില്‍ പാലിക്കേണ്ട രീതികള്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നൂറുശതമാനം പാലിക്കാന്‍ കഴിയുമോയെന്ന് പള്ളികള്‍ തുറക്കുമ്പോള്‍ ആഴത്തില്‍ ചിന്തിക്കണം.
അപ്രായോഗികമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞതിന്റെ പേരില്‍ കേസെടുക്കേണ്ടി വന്നാല്‍ വിശ്വാസികള്‍ക്കും പൊലീസിനും പ്രയാസമുണ്ടാകും. സാഹചര്യമനുസരിച്ച് തീരുമാനമെടുക്കണം. പള്ളികള്‍ തുറന്ന് ആരാധന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്നത് വിശ്വാസികളുടെവലിയ ആഗ്രഹമാണ്.
തെല്ലൊരു ജാഗ്രത കുറവ് ഉണ്ടായാല്‍ കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനവും സഹിക്കേണ്ടി വരുന്ന വേദനയും മനസ്സിലാക്കി അവസരോചിതമായ തീരുമാനമായിരിക്കണം മഹല്ല് കമ്മിറ്റികള്‍ കൈകൊള്ളേണ്ടതെന്ന് സംയുകത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല ,ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ ഹാജി എന്നിവര്‍ പറഞ്ഞു.
Post a Comment
0 Comments