തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടന്നേക്കും. രണ്ടുഘട്ടങ്ങളിലായി നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. കോവിഡ് രോഗബാധ തുടരുകയാണെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചും മുന്‍കരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിക്കുന്നത്. നവംബര്‍ 12-നു മുമ്പ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതിനാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ല.
സെപ്തംബറില്‍ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യം. വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സമയക്രമം ശനിയാഴ്ച തീരുമാനിക്കും. പട്ടിക പ്രസിദ്ധീകരിക്കാന്‍ ഏതാനും ദിവസത്തെ ജോലി മാത്രമേ ശേഷിക്കുന്നുള്ളൂ. പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷകരില്‍ ഇരട്ടിപ്പുണ്ട്. ഇത് ഒഴിവാക്കിയും തെറ്റുകള്‍ തിരുത്തിയുമാണ് പ്രസിദ്ധീകരിക്കുക. വീണ്ടും പിഴവുകള്‍ കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് പൂര്‍ണമായും തിരുത്തും.
പേരു ചേര്‍ക്കാന്‍ ഒരിക്കല്‍ക്കൂടി അവസരമുണ്ട്. തെരഞ്ഞെടുപ്പിന് നാലരമാസത്തിലേറെയുണ്ട്. അപ്പോഴേക്കും കോവിഡ് ഭീതി മാറുമെന്നാണ് കരുതുന്നത്. കോവിഡ് ഒഴിഞ്ഞിട്ട് നടത്താനിരുന്നാല്‍ സമയത്ത് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകില്ലെന്നാണ് വിലയിരുത്തല്‍.
Post a Comment
0 Comments