Type Here to Get Search Results !

Bottom Ad

'കോവിഡാനന്തര കാസര്‍കോട്' ഇവിഷന്‍ സംവാദം സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): 'കോവിഡ് അനിശ്ചിതാവസ്ഥയിലെ അവസരങ്ങളും വിഭവസമാഹരണവും എന്ന വിഷയത്തില്‍ ഇവിഷന്‍ ന്യൂസ് സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സ് ശ്രദ്ധയമായി. കാസര്‍കോട് ജില്ലയുടെ സാമ്പത്തികം, വ്യാപാരം, ആരോഗ്യ- വിദ്യാഭ്യാസ മേഖല, കൃഷി, പ്രവാസികള്‍ തുടങ്ങിയ സമൂലമായ മേഖലകളില്‍ കോവിഡ് ഉണ്ടാക്കിയ മാറ്റങ്ങളും അതിജീവനവും പാനല്‍ അംഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സ്വാശ്രയത്വമുള്ള കാസര്‍കോടിന്റെ സൃഷ്ടിക്കായി തങ്ങളാല്‍ ചെയ്യാന്‍ സാധിക്കുന്നതിന് നേതൃത്വം നല്‍കുമെന്ന് വ്യവസായ പ്രമുഖര്‍ ഉറപ്പുനല്‍കി.

കോവിഡ് കാലം കാസര്‍കോടന്‍ ജനതയ്ക്ക് ചില തിരിച്ചറിവുകള്‍ നല്‍കിയിരിക്കുന്നു. ജീവിതത്തിലേക്ക് മുമ്പെന്നത്തേക്കാളുമേറെ ജാഗ്രതയും മുന്‍കരുതലും ഇപ്പോള്‍ ആവശ്യമായിട്ടുണ്ട് . കോവിഡ് നല്‍കിയ തിരിച്ചറിവുകള്‍ ഭാവി ജീവിതത്തെ സമൃദ്ധമാക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഗൗരവമായി ചിന്തിക്കേണ്ട ഉചിത സമയമാണെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. 

ചെറുകിട വ്യാപാരികള്‍, ദിവസക്കൂലിക്കാര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയ കോവിഡ് നിത്യജീവിതം തകര്‍ത്ത ജില്ലയിലെ മനുഷ്യര്‍ക്ക് എങ്ങനെ താങ്ങായി മാറാം എന്നതിനെ കുറിച്ചും ആലോചനകളുണ്ടായി. കോവിഡ് വ്യവസായ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കിയതിനോടൊപ്പം പുതിയ പല ബിസിനസ് മേഖലകള്‍ക്കും അവസരവും തുറന്നിട്ടുണ്ട്. കോവിഡ് തന്ന തിരിച്ചറിവ് നമ്മുടെ ജീവിതത്തെയും ബിസിനസ്, ഇക്കോണമി എന്നീ മേഖലകളെ ഗുണകരമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതില്‍ ഗഹനമായ പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു.

ജില്ലയിലെ വ്യവസായ- സാമുഹിക- വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ മണിക്കൂറുകളോളം ചര്‍ച്ചയില്‍ പങ്കെടുത്തു. തിരക്കിട്ട ജീവിതത്തിനിടയിലും ജില്ലയുടെ പുരോഗതിക്ക് വേണ്ടി എത്ര മണിക്കൂറുകളും ചെലവഴിക്കാന്‍ മടിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന ചര്‍ച്ച. വ്യവസായ പ്രമുഖരായ ഡോ എന്‍ എ മുഹമ്മദ്, ഡോ പി എ ഇബ്രഹിം ഹാജി, ലത്തീഫ് ഉപ്പള ഗേറ്റ്, യഹ്യ തളങ്കര, എംപി ഷാഫി ഹാജി, യുകെ യുസഫ്, അബ്ദുല്‍ റഹിമാന്‍, ഹനീഫ് ഗോള്‍ഡ് കിംഗ്, ഹനീഫ് അരമന, അന്‍വര്‍ സാദത്ത്, വിവിധ മേഖലയിലെ പ്രമുഖരായ എകെ ശ്യാമപ്രസാദ്, ഡോ പ്രസാദ് മേനോന്‍, ഉണ്ണിരാജ, ഗീതു റയിം, ആദ്യ റംകെ, സിഎല്‍ റഷീദ് ഹാജി, സൈനുദ്ധീന്‍ തന്‍സീര്‍, എംഎ നജീബ്, ഹാരിസ് പട്ട്‌ള ചര്‍ച്ചയില്‍ പങ്കെടുത്തു

പ്രമുഖ എഴുത്തുകാരന്‍ സാബിര്‍ കോട്ടപ്പുറം മോഡറേറ്റര്‍ ആയിരുന്നു. കോവിഡിനു ശേഷമുള്ള കാസര്‍കോടിന്റെ പുനര്‍ നിര്‍മിതിക്കായി വ്യാവസായികളെ സഞ്ജമാക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ഈ സംവാദ പരമ്പര തുടരുമെന്നും ഇവിഷന്‍ ന്യൂസ് ചെയര്‍മാന്‍ റഫീഖ് കേളോട്ട് പറഞ്ഞു.







Post a Comment

0 Comments

Top Post Ad

Below Post Ad