കാസര്‍കോട് (www.evisionnews.co): വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് വരുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്കും സ്വന്തം വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്കും സൗജന്യ കോറന്റൈന്‍ ഒരുക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും തയാറാവണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീറും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
ഇന്നു മുതല്‍ സര്‍ക്കാര്‍ പൂര്‍ണമായും സൗജന്യ ക്വാറന്റൈന്‍ സൗകര്യം ഒഴിവാക്കിയിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ട് ടിക്കറ്റ് എടുക്കാന്‍ പോലും പണമില്ലാതെ സന്ധദ്ധ സംഘടനകളുടെയും ഉതാരമതികളുടെയും സഹായത്താല്‍ നാട്ടിലേക്ക് വരുന്ന പ്രവാസികളോട് ആയിരവും അതില്‍ കൂടുതലും ദിവസവും നല്‍കി നിരീക്ഷണത്തില്‍ കഴിയണമെന്ന് പറയാന്‍ എങ്ങിനെയാണ് ഒരു സര്‍ക്കാരിന് കഴിയുന്നത്. രണ്ടര ലക്ഷം റൂമുകള്‍ തയാറാക്കി പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രവാസികളോടും ഇതരസംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികളോടും കാണിച്ചത് നീതികേടും വഞ്ചനയുമാണ്.
പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും സൗജന്യമായി സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ വിവിധ സംഘടനകള്‍ തയാറാണെങ്കിലും അതിനെയെല്ലാം സര്‍ക്കാര്‍ തിരസ്‌കരിക്കുകയാണ് ചെയ്യുന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments