Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ കുട്ടിഫുട്‌ബോളര്‍ക്ക് പ്രശംസയുമായി ലിവര്‍പൂള്‍ താരം ഇയാന്‍ റഷ്


കാസര്‍കോട് (www.evisionnews.co): ഉപ്പളയിലെ രണ്ടു കുട്ടികള്‍ക്ക് ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം ഇയാന്‍ റഷിന്റെ പ്രശംസ. ഉപ്പളയിലെ 13ഉം എട്ടും വയസുള്ള മുഹമ്മദ് മുനീര്‍ നസീറും ലബീബ് അബ്ദുല്ലയുമാണ് ഫുട്‌ബോള്‍ ഇതിഹാസം ഇയാന്‍ റഷിന്റെ പ്രശംസക്കര്‍ഹരായത്.

മുഹമ്മദിന്റെയും ലബീബിന്റെയും കിക്കോഫിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് ലിവര്‍പൂളിന്റെ എക്കാലത്തെയും മുന്‍നിര ഗോള്‍സ്‌കോറര്‍ ഇയാന്‍ റഷ് കുട്ടികള്‍ക്ക് ആശംസയുമായി രംഗത്തെത്തിയത്.



'അതിശയകരം' എന്നാണ് വീഡിയോയെ ഇയാന്‍ വിശേഷിപ്പിക്കുന്നത്. ''നിങ്ങളുടെ കാലുകള്‍ പരിശീലിക്കുന്നത് കാണാന്‍ സന്തോഷമുണ്ട്. കുട്ടികളെ ഓര്‍മിക്കുക, എല്ലായ്‌പ്പോഴും ഒരു സ്വപ്നം കാണുക, ഒരു ദിവസം അത് യാഥാര്‍ത്ഥ്യമാകും. ലിവര്‍പൂള്‍ എഫ്സിയിലെ എല്ലാവരില്‍ നിന്നും എല്ലാ ആശംസകളും' എന്നും സന്ദേശത്തില്‍ കുറിച്ചു. 

രഞ്ജി ക്രിക്കറ്റ് താരം സിനാന്‍ കാഡര്‍ വഴിയാണ് വീഡിയോ ഇയാനിലേക്ക് എത്തുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ക്രിക്കറ്റ് താരം സഞ്ജു സാംസണും പോലും വീഡിയോകള്‍ കണ്ടതായും ആണ്‍കുട്ടികള്‍ക്ക് പ്രോത്സാഹന വാക്കുകള്‍ പങ്കുവെച്ചതായും സിനാന്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad