കാസര്‍കോട് (www.evisionnews.co): നിരീക്ഷണ കാലയളവ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. മൂബൈയില്‍ നിന്നുംവന്ന മംഗല്‍പാടി പഞ്ചായത്തിലെ ഏഴുവയസുള്ള കുട്ടിക്ക് 28ദിവസം കഴിഞ്ഞാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. മെയ് 23ന് ടാക്‌സി കാറിലാണ് കുട്ടി നാട്ടിലെത്തിയത്. നേരത്തെയും മൂന്നും കേസുകള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതര സംസ്ഥാനത്ത് നിന്നും വരുന്നവര്‍ 14ദിവസം ക്വാറന്റീന്‍ ചെയ്യണമെന്നാണ് നിര്‍ദേശം. എന്നാല്‍ നിരീക്ഷണ കാലയളവ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം 23ദിവസം മുമ്പ് മുംബൈയില്‍ നിന്നെത്തിയ മറ്റൊരാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. തൃക്കരിപ്പൂരില്‍ നിരീക്ഷണ കാലയളവ് കഴിഞ്ഞ് 13-ാം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഞ്ചേശ്വരത്തും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post a Comment
0 Comments