മലപ്പുറം (www.evisionnews.co) : ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ആകെയുണ്ടായിരുന്ന ചെറിയ കമ്മല്‍ വില്‍ക്കാനൊരുങ്ങിയ വിദ്യാര്‍ത്ഥിനിക്ക് മുനവ്വറലി തങ്ങള്‍ ഇടപെട്ട് സ്മാര്‍ട്ട് ഫോണ്‍ നല്‍കി. മലപ്പുറം വലിയങ്ങാടി എലിക്കോട്ടില്‍ ഫാത്തിമ റിന്‍ഷ എന്ന വിദ്യാര്‍ത്ഥിനിയാണ് ലോക്ക് ഡൗണില്‍ കൂലിപണിക്കാരനായ പിതാവിന് ജോലി ഇല്ലാതായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടിയിരുന്നത്.
ആഭരണം വില്‍ക്കാനായി മലപ്പുറത്തെത്തിയ കുട്ടിയെ ശ്രദ്ധയില്‍പെട്ട യൂത്ത് ലീഗ് മണ്ഡലം വൈസ്.പ്രസിഡന്റ് ഹക്കീം കോല്‍മണ്ണ പാണക്കാട് മുനവ്വറലി തങ്ങളെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ തങ്ങള്‍ ദുബൈ കെ.എം.സി.സി കണ്ണമംഗലം പഞ്ചായത്ത് ട്രഷറര്‍ ഇല്‍യാസ് പിസിയുമായി ബന്ധപ്പെട്ട് ഫോണ്‍ തരപ്പെടുത്തി നല്‍കുകയായിരുന്നു. ചടങ്ങില്‍ പി.കെ. ഫിറോസ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി, അനീസ് കെ.പി ചേറൂര്‍, സഫ്‌വാന്‍ ഇപി പങ്കെടുത്തു.
Post a Comment
0 Comments