കാസര്‍കോട് (www.evisionnews.co): ചെര്‍ക്കളയില്‍ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. സാമൂഹിക വ്യാപന പരിശോധന ഭാഗമായി നടത്തിയ ആന്റി ബോഡ് ടെസ്റ്റില്‍ ഫലം പോസിറ്റീവായിരുന്നു.
എന്നാല്‍ പിസിആര്‍ ടെസ്റ്റിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുക. ഇതിനായി ഇയാളുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ കോവിഡ് സ്ഥിരീകരിക്കാനാവൂ എന്ന് ഡെപ്യൂട്ടി ഡിഎംഒ എവി രാംദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഎ അഷ്‌റഫ് ബോവിക്കാനം എന്നിവര്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റാപ്പിഡ് ടെസ്റ്റില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇരുവരെയും ക്വാറന്റീലേക്ക് മാറ്റിയിരുന്നു. ഇതിന്റെ ചിത്രവും വിഡിയോയും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Post a Comment
0 Comments