കേരളം (www.evisionnews.co): ഇരിങ്ങാട്ടിരി പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് വന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും പള്ളിയില്‍ വന്ന നൂറു പേരും ക്വാറന്റീനില്‍ കഴിയുകയാണെന്നുമുള്ള നിലയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതെന്നും സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്.
ഇരിങ്ങാട്ടിരിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്. ഈ പോസ്റ്റ് കണ്ട ഉടനെ മഹല്ല് സെക്രട്ടറി ഉമര്‍കോയയുമായി ബന്ധപ്പെട്ട് നിജസ്ഥിതി അന്വേഷിച്ചതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
ഇരിങ്ങാട്ടിരിയില്‍ ഒരു യുവാവിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന കാര്യം സത്യം. ഇദ്ദേഹം ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്തിരുന്നു. അവിടെ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ക്വാറന്റീനിലായിരുന്നു. ഇരിങ്ങാട്ടിരി പള്ളിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചു നൂറുപേരെ വെച്ച് കഴിഞ്ഞ വെള്ളി ജുമുഅ നടത്തിയിരുന്നു. മഹല്ലിലെ മറ്റു മൂന്നു സ്ഥലങ്ങളിലും ജുമുഅ നടത്തി.
ഇതില്‍ ഒരു പള്ളിയില്‍ പോലും ഈ സഹോദരന്‍ വന്നിട്ടില്ല. പള്ളിയില്‍ വന്നവരുടെ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. ഇയാള്‍ വന്നതിനാല്‍ പള്ളിയില്‍ വന്ന മുഴുവന്‍ പേരും ക്വാറന്റീനിലാണെന്ന പ്രചാരണം തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. തെറ്റായ പ്രചാരണത്തില്‍ ആരും വഞ്ചിതരാവരുതെന്നും ഹമീദ് ഫൈസി പറഞ്ഞു.
Post a Comment
0 Comments