കാഞ്ഞങ്ങാട് (www.evisionnews.co): ഇന്ത്യയില്‍ ഒരു നിയന്ത്രണവുമില്ലാത്ത രീതിയില്‍ ഇന്ധനവില കുതിച്ചുയരുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ്. കോവിഡ് മഹാമാരിയില്‍ മുങ്ങിനില്‍ക്കുന്ന ജനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാറിന്റെ പ്രഹരമാണ് ഈ വിലവര്‍ധനവ്.
കഴിഞ്ഞ ഇരുപത് ദിവസങ്ങള്‍ക്കിടയില്‍ ഡീസലിന് പത്തു രൂപയോളവും പെട്രോളിന് ലിറ്റിറിന് ഒന്‍പതോളം രൂപയും വര്‍ധനവുണ്ടായിട്ടുണ്ട്. യാതൊരു മാനദണ്ഡവും ഇല്ലാതെ ദിവസേനയുള്ള വില വര്‍ധനവ് പ്രതിഷേധാര്‍ഹമാണ്.
രാജ്യന്തര വിപണിയിലെ എണ്ണ വിലയിലെ മാറ്റം രാജ്യത്ത് വിലനിര്‍ണ്ണയത്തിന് ബാധകമാവുന്നില്ല. ഡീസല്‍ വില പെട്രോളിന് മുകളില്‍ നില്‍കുന്നു. ഡീസല്‍ പെട്രോളിനെ തോല്‍പ്പിച്ചപ്പോള്‍ മോദി ഇന്ത്യ രാജ്യത്തെ തോല്‍പ്പിച്ചു. അടിയന്തിരമായി വിലവര്‍ധനവില്‍ അനുയോജ്യമായ ക്രമീകരണം ഉണ്ടാക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ ഭാഗമായി പ്രധാനമന്ത്രിക്ക് യൂത്ത് ലീഗ് കത്തയക്കും. മണ്ഡലം പ്രസിഡന്റ് വസീം പടന്നക്കാടും ജനറല്‍ സെക്രട്ടറി നൗഷാദ് മാണിക്കോത്തും പറഞ്ഞു.
Post a Comment
0 Comments