കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശാനുസരണം ജൂണ്‍ 8 മുതല്‍ 14 വരെ നടത്തുന്ന 'രക്തദാനം ജീവദാനം' ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലംതല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ആദ്യ രജിസ്‌ട്രേഷന്‍ നടത്തി.
പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, അബ്ബാസ് ബീഗം, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, റഹ്്മാന്‍ തൊട്ടാന്‍, ജലീല്‍ തുരുത്തി, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ഹാരിസ് ബേവിഞ്ച, അനസ് എതിര്‍ത്തോട്, ഷാനിഫ് നെല്ലിക്കട്ട, ഷരീഫ് മല്ലത്ത്, ഖലീല്‍ അബൂബക്കര്‍ സംബന്ധിച്ചു.
Post a Comment
0 Comments