കാസര്‍കോട് (www.evisionnews.co): എംഎസ്എഫ് സന്തോഷ്‌നഗര്‍ മേഖല ഏപ്രില്‍ 25 മുതല്‍ മെയ് നാലു വരെ നടത്തിയ തല്‍സമയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ വിജയിക്ക് സമ്മാനം നല്‍കി. ഓവറോള്‍ ചാമ്പ്യന്‍ സാഹിദ് പടന്നക്കാടിന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി സമ്മാനം കൈമാറി. സ്‌പോണ്‍സര്‍ ഗിഫ്റ്റ് ഫരീദ് ഇന്‍ഫിനിറ്റി നല്‍കി.
പത്തു ദിവസങ്ങളിലായി നടന്ന ക്വിസ് മല്‍സരത്തിന്ന് വാഫി വിദ്യാര്‍ത്ഥി ഉനൈസ് പാണത്തൂര്‍ നേതൃത്വം നല്‍കി. ദിനേന വിജയികളായവര്‍ക്കും സമ്മാനം വിതരണം ചെയ്യും. എംഎസ്എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് അജ്മല്‍ മിര്‍ഷാന്‍, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് നവാസ്, അബ്ബാസ് മാര, അന്‍വര്‍ സര്‍ഫറാസ്, സിനാന്‍, മുബഷിര്‍ സംബന്ധിച്ചു.
Post a Comment
0 Comments